Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സെന്റർ ബാക്കിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാൻ സാധ്യത ഉണ്ട് എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സെന്റർ ബാക്കിനെ കൂടെ ഉടൻ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ആരെ ആകും എന്ന് അദ്ദേഹം പറഞ്ഞില്ല. ലൈപ്സിഗ് താരം ഉപമെകാനോ ആയിരിക്കില്ല ആ താരം എന്നും അദ്ദേഹം പറഞ്ഞു‌.

ഉപമെകാനോയെ ജനുവരിയിൽ വിട്ടു നൽകാൻ ലൈപ്സിഗ് തയ്യാറാകില്ല എന്ന് ഫബ്രിസിയോ പറഞ്ഞു. കഴിഞ്ഞ സമ്മറിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സെന്റർ ബാക്കിനായി ശ്രമിക്കുന്നുണ്ടായിരുന്നു‌. എന്തായാലും അമദ് ദിയാലോ മാത്രമായിരിക്കില്ല ജനുവരിയിൽ ടീമിൽ എത്തുക എന്നാണ് ഫബ്രിസിയോ സൂചന നൽകുന്നത്‌.

Exit mobile version