തുല്യ വേതനം, അമേരിക്കൻ വനിതാ ഫുട്ബോളിൽ ചരിത്ര തീരുമാനം

തുല്യ വേതനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക വനിതാ ഫുട്ബോൾ ടീം നടത്തി വന്ന പോരാട്ടം ഫലം കണ്ടു. അമേരിക്കൻ ഫുട്ബോളിലെ വനിതാ ദേശീയ ടീമിന്റെയും പുരുഷ ദേശീയ ടീമിന്റെയും ഇടയിലുള്ള ലിംഗ വേതന വിടവ് നികത്തുന്ന കരാർ ഇന്ന് നിലവിൽ വന്നു. ഇതോടെ പുരുഷനും സ്ത്രീക്കും തുല്യ വേതനം ഉറപ്പാകും.

യു.എസ്. വനിതാ ദേശീയ ടീം സോക്കർ ലോകത്തെ ഏറ്റവും മികച്ച ടീമാണെങ്കിലും അവർക്ക് അവർ അർഹിച്ച വേതനം ലഭിക്കാൻ ഏറെ പോരാട്ടം നടത്തേണ്ടി വന്നു. നാല് ഫിഫ വനിതാ ലോകകപ്പ് കിരീടങ്ങൾ നേടിയ ടീമാണ് അവർ. കോടതി വിധികൾ എതിരായിട്ടും അവർ പോരാട്ടം തുടരുക ആയിരുന്നു. ഇനി അമേരിക്കൻ ഫുട്ബോളിന് ലഭിക്കുന്ന വരുമാനങ്ങൾ ഒക്കെ തുല്യമായി വീതിച്ചാകും ചിലവഴിക്കുക. യാത്ര സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാം പുരുഷ ടീമിനും വനിതാ ടീമിനും ഒരുപോലെ ആയിരിക്കും.

ഓസ്ട്രേലിയ, ന്യൂസിലൻഡ്, നോർവേ എന്നീ രാജ്യങ്ങളിൽ ഫുട്ബോൾ താരങ്ങൾക്ക് ഇടയിൽ നേരത്തെ തന്നെ തുല്യ വേതനം നിലവിൽ വന്നിരുന്നു.