Site icon Fanport

ഗോളിൽ ആറാടി യുണൈറ്റഡ്, എഫ് എ കപ്പ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു

എഫ് എ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികവുറ്റ ജയം. മൂന്നാം ഡിവിഷൻ ടീമായ ട്രാൻമെറെയെ എതിരില്ലാത്ത 6 ഗോളുകൾക്ക് മറികടന്നാണ് യുണൈറ്റഡ് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്.

തീർത്തും ദുർബലരായ എതിരാളികൾക്ക് എതിരെ ഏറെ മാറ്റങ്ങളുമായാണ് യുണൈറ്റഡ് ഇറങ്ങിയത്. പത്താം മിനുട്ടിൽ മക്വയറിന്റെ ഗോളിൽ ലീഡ് എടുത്ത വർ ഏറെ വൈകാതെ 13 ആം മിനുട്ടിൽ ഡിയാഗോ ഡാലോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇരുവരും യുണൈറ്റഡിന് വേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. പിന്നീട് ലിംഗാർഡ്, ജോൻസ്, മാർഷിയാൽ എന്നിവരിലൂടെ അവർ ആദ്യ പകുതിയിൽ തന്നെ ലീഡ് അഞ്ചാക്കി. രണ്ടാം പകുതിയിൽ 58 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി യുവ താരം ഗ്രീൻവുഡ് ആണ് യുണൈറ്റഡ് ഗോൾ വേട്ട പൂർത്തിയാക്കിയത്.

Exit mobile version