Site icon Fanport

തുർക്കിഷ് വിങ്ങറെ ലക്ഷ്യമിട്ട് നാപോളിയും രംഗത്ത്

റോമയുടെ യുവതാരം ചെൻഗീസ് ഉണ്ടറിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപോളിയും രംഗത്ത്. 23കാരനായ താരത്തിന്റെ ഏജന്റുമായി യുവന്റസ് ചർച്ചകൾ ആരംഭിച്ചതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് നാപോളിയും ചിത്രത്തിലേക്ക് വരുന്നത്. റോമയിൽ മികച്ച പ്രകടനമാണ് ഉണ്ടർ ഇപ്പോൾ കാഴ്ചവെക്കുന്നത്. റോമയിൽ താരത്തിന് ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്.

മൂന്ന് വർഷം മുമ്പ് 14 മില്യൺ നൽകി തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്ഷറിൽ നിന്നായിരുന്നു റോമ ചെൻഗിൻസണെ സ്വന്തമാക്കിയത്. ഇതുവരെ തൊണ്ണൂറോളം മത്സരങ്ങൾ റോമയ്ക്ക് വേണ്ടി ഉണ്ടർ കളിച്ചിട്ടുണ്ട്.താരം തുർക്കി ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. താരത്തിനായി യുവന്റസും നാപോളിയും തമ്മിൽ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version