Site icon Fanport

അൻവർ അലി ഉമർ അക്മലിന് പകരക്കാരൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കിയ ബാറ്റ്സ്മാൻ ഉമർ അക്മലിന് പകരക്കാരനായി ഓൾ റൗണ്ടർ അൻവർ അലിയെ സ്വന്തമാക്കി പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്വാറ്റ ഗ്ലാഡിയേറ്റഴ്‌സ്. പാകിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ സമിതി ഉമർ അക്മലിനെ വിലക്കിയത്. വിലക്ക് വന്നതോടെ ഉമർ അക്മലിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ കഴിയില്ല.

തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഉമർ അക്മലിന്റെ ടീമായ ക്വാറ്റ ഗ്ലാഡിയേറ്റഴ്‌സിന് പകരം താരത്തെ കണ്ടെത്താനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവസരം നൽകിയിരുന്നു. മുൻപ് ക്വാറ്റ ഗ്ലാഡിയേറ്റഴ്‌സിന്റെ താരമായ അൻവർ അലി 32 പി.എസ്.എൽ മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളും 191 റൺസും എടുത്തിട്ടുണ്ട്. നിലവിലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ജേതാക്കളാണ് ക്വാറ്റ ഗ്ലാഡിയേറ്റഴ്‌സ്.

Exit mobile version