ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ 32 സെക്കന്റുകൾക്ക് അകം ഗോൾ! ഗോൾ വേട്ട തുടർന്ന് വ്ലാഹോവിച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഇറങ്ങി 32 സെക്കന്റുകൾക്ക് അകം ഗോൾ നേടി സെർബിയൻ ഗോളടിയന്ത്രം തുസാൻ വ്ലാഹോവിച്. ഫിയറന്റീനയിൽ നിന്നു ജനുവരിയിൽ യുവന്റസിൽ എത്തിയ വ്ലാഹോവിച് ചാമ്പ്യൻസ് ലീഗിൽ വിയ്യറയലിന് എതിരെയാണ് തന്റെ ഗോൾ വേട്ട തുടർന്നത്. ഡാനിലോ മധ്യനിരയിൽ നിന്നു നീട്ടി നൽകിയ ലോങ് ബോൾ പിടിച്ചെടുത്തു വിയ്യറയൽ പ്രതിരോധ നിരക്കാർക്ക് ഇടയിലൂടെ വലൻ കാലൻ അടിയിലൂടെ അതിമനോഹരമായാണ് താരം ഗോൾ കണ്ടത്തിയത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന താരത്തിന്റെ ഏറ്റവും വേഗതയേറിയ ഗോൾ ആണ് ഇത്. അതോടൊപ്പം യുവന്റസിനു ആയി ഗോൾ നേടുന്ന 2000 ത്തിന് ശേഷം ജനിക്കുന്ന ആദ്യ താരം കൂടിയായി സെർബിയൻ താരം.

20220223 104030

എന്നാൽ വ്ലാഹോവിച്ചിന്റെ ഗോൾ യുവന്റസിനു വിജയം നേടാൻ പ്രാപ്തം ആയിരുന്നില്ല. സ്വന്തം മൈതാനത്ത് നല്ല രീതിയിൽ കളിച്ച വിയ്യറയൽ രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടത്തി. 66 മത്തെ മിനിറ്റിൽ കപോ നൽകിയ പാസിൽ നിന്നു ഡാനിയേൽ പരേഹോയാണ് അവർക്ക് ആയി ഗോൾ നേടിയത്. സമനില വഴങ്ങിയെങ്കിലും രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് ജയം കാണാൻ ആവും യുവന്റസ് ശ്രമം. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒത്ത പകരക്കാരനെ കണ്ടത്താൻ ആയത് യുവന്റസിനു വലിയ നേട്ടം തന്നെയാണ്. വ്ലാഹോവിച് ഗോൾ വേട്ട തുടർന്നാൽ പഴയ മികവിലേക്ക് യുവന്റസ് ഉടൻ എത്തും എന്നുറപ്പാണ്.