ചാമ്പ്യൻസ് ലീഗിൽ റെക്കോർഡും ആയി മാനെ

ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് കുറിച്ചു ലിവർപൂളിന്റെ സാദിയോ മാനെ. വിയ്യറയലിന് എതിരെ മൂന്നാം ഗോൾ നേടിയതോടെയാണ് സെനഗൽ താരം പുതിയ റെക്കോർഡ് കുറിച്ചത്.

ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമായി മാനെ മാറി. നിലവിൽ 15 ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് സ്റ്റേജ് ഗോളുകൾ ഉള്ള മാനെ മുൻ ചെൽസി താരം ദിദിയർ ദ്രോഗ്‌ബയുടെ റെക്കോർഡ് ആണ് മറികടന്നത്.