20220111 115539

ചാമ്പ്യൻസ് ലീഗിലെ എൽ ക്ലാസികോയ്ക്ക് ക്യാമ്പ് നൗ വേദിയാകും

വനിതാ ചാമ്പ്യൻസ് ലീഗിലെ എൽ ക്ലാസികോ പോരാട്ടത്തിന് ക്യാമ്പ്നൗ വേദിയാകും. റയൽ മാഡ്രിഡിനെതിരായ വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരം ക്യാമ്പ്നൗവിൽ നടക്കും എന്ന് ബാഴ്സ അറിയിച്ചു. മാർച്ച് 30 ന് ആണ് മത്സരം നടക്കേണ്ടത്. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ബാഴ്സലോണ വനിതകൾ ക്യാമ്പ്നൗവിൽ കളിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.

2021 ജനുവരിയിൽ ബാഴ്‌സ വനിതാ ടീം എസ്പാൻയോളിനെതിരെ ലീഗ് ഡാർബിയിൽ കളിച്ചിരുന്നു. അന്ന് നിയന്ത്രണങ്ങൾ കാരണം മത്സരം അടച്ച സ്റ്റേഡിയത്തിൽ ആയിരുന്നു. എന്നാൽ ഇത്തവണ ആരാധകർക്ക് പ്രവേശനം ഉണ്ടാകും.

Exit mobile version