Site icon Fanport

“ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ തന്നെ സ്പർസിന് ഇത് ഒരു നല്ല സീസണാകും” – കോണ്ടെ

ഈ സീസണിലും കിരീടം ഒന്നും നേടാൻ സാധ്യത ഇല്ലാത്ത സ്പർസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ നല്ല സീസൺ ആണ് എന്ന് പരിശീകൻ കോണ്ടെ. ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നത്. ഇപ്പോൾ 48 പോയിന്റുള്ള സ്പർസ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ഒരു കളി കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മൂന്നാമത്. ശനിയാഴ്ച ജയിച്ചാൽ സ്പർസിന് മൂന്നാം സ്ഥാനത്ത് എത്താൻ ആകും.

കോണ്ടെ 23 03 17 11 29 13 633

കഴിഞ്ഞ സീസണിലെപ്പോലെ ഈ സീസണിലും യൂറോപ്പിൽ ഫിനിഷ് ചെയ്യുക എന്നത് ഒരു മികച്ച നേട്ടമായിരിക്കും. എല്ലാ സീസണിലും, ആദ്യ നാലിൽ ഫിനിഷ് ചെയ്യുക എന്നതിനർത്ഥം നിങ്ങൾക്ക് ഒരു നല്ല സീസൺ ഉണ്ടായിരുന്നു എന്നാണ്. കോണ്ടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കാനിരിക്കെ, ടോട്ടൻഹാമിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കൊണ്ടെ മറുപടി പറഞ്ഞു.

“സീസൺ അവസാനം വരെ നിങ്ങൾ ഇവിടെ നിൽക്കൂ” എന്ന് മാനേജരോട് പറയാൻ ഒരു ക്ലബിനും ആകില്ലെന്ന് ഞാൻ കരുതുന്നു എന്ന് കോണ്ടെ പറഞ്ഞു. ഫുട്ബോൾ ശരിക്കും വിചിത്രമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version