Site icon Fanport

U20 ലോകകപ്പ്; ആതിഥേയരായ ഫ്രാൻസ് സെമിയിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ആതിഥേയരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ തോൽപ്പിച്ചാണ് ഫ്രാൻസ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. 29ആം മിനുട്ടിൽ പിറന്ന ഒരു പെനാൾട്ടിയാണ് ഫ്രാൻസിനെ രക്ഷിച്ചത്. പെനാൾട്ടി സ്പോട്ടിൽ നിന്ന് ദെലാബ്രെ ആണ് സ്പെയിനിനായി സ്കോർ ചെയ്തത്.

സെമിയിൽ സ്പെയിനിനെ ആണ് ഫ്രാൻസ് നേരിടുക. നൈജീരിയയെ തോൽപ്പിച്ചാണ് സ്പെയിൻ സെമിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version