Site icon Fanport

U-20 ലോകകപ്പ്, 92ആം മിനുട്ടിലെ ഗോളിൽ ബ്രസീൽ രക്ഷപ്പെട്ടു

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ ബ്രസീലിന് രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷ . ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട ബ്രസീൽ 92ആം മിനുട്ടിൽ നേടിയ ഗോളിന്റെ ബലത്തിൽ സമനില പിടിക്കുകയായിരുന്നു‌. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു‌. ആദ്യ പകുതിയിൽ സ്റ്റാന്വേ നേടിയ ഗോളിൽ ഇംഗ്ലണ്ട് ലീഡെടുത്തതായിരുന്നു. ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു എന്ന് തോന്നിയ അവസരത്തിൽ 92ആം മിനുട്ടിലെ ബ്രസീൽ ഗോൾ പിറക്കുന്നത്.

ബ്രസീലിനായി അരിയാദിനയാണ് ഇഞ്ച്വറി ടൈം ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബ്രസീൽ മെക്സിക്കോയോട് പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്ത് കൊറിയയെ തോല്പ്പിക്കുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version