Site icon Fanport

ഏഷ്യക്ക് അഭിമാനം!! U20 ലോകകപ്പ് കിരീടം ജപ്പാന്!!

അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം വീണ്ടും ഏഷ്യയിലേക്ക്. ഏഷ്യാൻ ശക്തികളായ ജപ്പാനാണ് ഇന്ന് ഫ്രാൻസിൽ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ന് നടന്ന ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജപ്പാൻ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ ഫൈനൽ. തുടക്കം മുതൽ കളിയുടെ നിയന്ത്രണം കൈക്കലാക്കി ജപ്പാൻ 34ആം മിനുട്ടിൽ ലീഡെടുത്തു. മിയാസാവയാണ് ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ തകരദയും 65ആം മിനുട്ടിൽ നഗാനയും സ്കോർ ചെയ്തതോടെ കളിയിൽ 3-0ന് ജപ്പാൻ മുന്നിൽ എത്തി. 71ആം മിനുട്ടിൽ ഒരു ആശ്വാസ ഗോൾ സ്പെയിൻ നേടിയെങ്കിലും അതുകൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ല.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ക്വാർട്ടറിൽ ജർമ്മനിയെയും ജപ്പാൻ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് കിരീടവും ഏഷ്യ ആയിരുന്നു നേടിയത്. നോർത്ത് കൊറിയ ആയിരുന്നു ജേതാക്കൾ.

Exit mobile version