Site icon Fanport

U20 ലോകകപ്പ്; ഇംഗ്ലണ്ടിന് ചരിത്ര സെമി ഫൈനൽ

അണ്ടർ 20 വനിതാ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 12ആം മിനുട്ടിൽ പെലോവ നേടിയ ഗോളിൽ ഹോളണ്ട് ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഗോൾ വഴങ്ങി 10 മിനുട്ടിനകം രണ്ടു ഗോളുകൾ മടക്കി ഇംഗ്ലീഷ്‌ നിര തകർപ്പൻ തിരിച്ചുവരവ് തന്നെ നടത്തി.

സ്റ്റാൻ വേ ആണ് ഇംഗ്ലണ്ടിനായി ഇൻ രണ്ട് ഗോളുകളും നേടിയത്. സെമിയിൽ ജപ്പാനെയാണ് ഇംഗ്ലണ്ട് നേരിടുക. ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version