Site icon Fanport

U20 ലോകകപ്പ്; ബ്രസീൽ പുറത്ത്, ഇംഗ്ലണ്ടും കൊറിയയും ക്വാർട്ടറിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബ്രസീൽ പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ നോർത്ത് കൊറിയയോട് പരാജയപ്പെട്ടതോടെയാണ് ബ്രസീൽ പുറത്തായത്. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ തോൽപ്പിച്ചത്. കൊറിയക്കായി സോൻ സുൻ ഉമും, ചോ കുമുമുമാണ് ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ആറ് പോയന്റുമായാണ് കൊറിയ ക്വാർട്ടറിലേക്ക് കടന്നത്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ തകർത്തു കൊണ്ട് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കടന്നു. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി ഹെമ്പ് ഹാട്രിക്ക് നേടി. കെല്ലി, റുസോ, സ്റ്റാന്വേ എന്നിവർ ഒരു ഗോളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version