Site icon Fanport

U-19 യൂറോ കപ്പ്, ജർമ്മനി ഹോളണ്ടിനെ തോൽപ്പിച്ച് സെമിയിൽ

ഇന്നലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഡെന്മാർക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോളണ്ടിനെയും ജർമ്മനി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോളണ്ടിനെയും തോൽപ്പിച്ചു. ഹോളണ്ടും ജർമ്മനിയും ഡെന്മാർക്കും ഗ്രൂപ്പിൽ പോയന്റുമായി ഒപ്പമായിരുന്നു എങ്കിലും ഇന്നലത്തെ പരാജയം ഹോളണ്ടിന്റെ വിധി മാറ്റുക ആയിരുന്നു. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ തോൽപ്പിച്ചു.

27 ജൂലൈക്ക് നടക്കുന്ന സെമിയിൽ നോർവേ ജർമ്മനിയെയും ഡെന്മാർക്ക് സ്പെയിനിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version