Site icon Fanport

U-17 ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ ആതിഥേയർ ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ശക്തരായ ചിലിയെ തോൽപ്പിച്ച് കൊണ്ടായിരുന്നു ബ്രസീലിജ്റ്റെ ക്വാർട്ടർ പ്രവേശനം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഒരു ഘട്ടത്തിൽ 2-1ന് ചിലി മുന്നിട്ടു നിന്നതായിരുന്നു‌. അവിടെ നിന്ന് തിരിച്ചടിച്ചാണ് ബ്രസീൽ വിജയം കണ്ടത്.

കായിയോ ജോഗെയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയം നൽകിയത്. 8, 45 മിനുട്ടുകളിൽ ആയിരുന്നു ജോർഗെയുടെ ഗോളുകൾ. ഡിയേഗോയും ബ്രസീലിനായി വല കുലുക്കി. ചിലിയുടെ രണ്ട് ഗോളുകളും നേടിയത് ക്രുസ് ആണ്.

ഇന്ന് നടന്ന മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ മെകിസ്കോ ജപ്പാനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ വിജയം. മെക്സിക്കോയ്ക്ക് വേണ്ടി പിസുറ്റോയും മുനോസുമാണ് ഗോളുകൾ നേടിയത്.

Exit mobile version