Site icon Fanport

ഇന്ത്യയിൽ നടക്കുന്ന ഫിഫാ ലോകകപ്പും സംശയത്തിൽ

കൊറോണ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളും ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ഈ വർഷം നവംബറിൽ നടക്കൃണ്ട അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഒരുക്കങ്ങൾ ഇന്ത്യ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ കാരണം ഇനി ഈ വർഷം ലോകകപ്പ് നടക്കുമോ എന്നത് തന്നെ സംശയത്തിലാണ്.

ഇന്ത്യയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ഇരിക്കെയാണ് ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയിരിക്കുന്നത്. ഫിഫയുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം ടൂർണമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ആകും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നവംബർ 2ന് ആരംഭിച്ച് നവംബർ 21ന് ഫൈനൽ നടക്കുന്ന വിധത്തിൽ ആയിരുന്നു ടൂർണമെന്റ് തീരുമാനിച്ചിരുന്നത്.

Exit mobile version