Site icon Fanport

അണ്ടർ 17 ലോകകപ്പ്, ക്വാർട്ടർ ഫിക്സ്ചറുകൾ ആയി

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ പക്വാർട്ടർ ഫിക്സ്ചറുകൾ ആയി. ഇന്നത്തെ മത്സരങ്ങളോടെ പ്രീക്വാർട്ടർ ഘട്ടം പൂർണ്ണമായി. നവംബർ 10ന് അർദ്ധരാത്രി മുതൽ ആണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പ്രമുഖരെല്ലാം ക്വാർട്ടറിൽ ഉണ്ട്. ഏഷ്യയെ പ്രതിനിധാനം ചെയ്ത് കൊറിയ മാത്രമണ് അവസാന എട്ടിൽ ഉള്ളത്. പ്രീക്വാർട്ടറിൽ അർജന്റീന പുറത്തായത് ആയിരുന്നു പ്രീക്വാർട്ടറിലെ ഒരു അപ്രതീക്ഷിത ഫലം.

ഫിക്സ്ചറുകൾ;

നവംബർ 10, നെതർലന്റ്സ് vs പരാഗ്വേ
നവംബർ 10, കൊറിയ vs മെക്സിക്കോ
നവംബർ 11, സ്പെയിൻ vs ഫ്രാൻസ്
നവംബർ 11, ഇറ്റലി vs ബ്രസീൽ

Exit mobile version