Site icon Fanport

ഇന്ത്യയിൽ നടക്കുന്ന ഫിഫാ ലോകകപ്പിനെ പുതിയ തീയതി തീരുമാനിച്ചു

കൊറോണ കാരണം മാറ്റിവെച്ച അണ്ടർ 17 ലോകപ്പിന്റെ പുതിയ തീയതി ഫിഫ പ്രഖ്യാപിച്ചു. 2021 ഫെബ്രുവരിയിൽ ആകും ഇനി ലോകകപ്പ് നടക്കുക. ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 7ന് ടൂർണമെന്റ് അവസാനിക്കും എന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവെക്കാൻ കഴിഞ്ഞ മാസം ഔദ്യോഗികമായി തീരുമാനിച്ചിരുന്നു.

അണ്ടർ 17 ലോകകപ്പിന് പകരം അണ്ടർ 18 ലോകകപ്പായാകും അത് നടക്കുക. ഈ വർഷത്തെ ലോകകപ്പിന് വേണ്ടി ഒരുക്കിയ ടീമുകൾക്ക് പിന്തുണ നൽകാൻ വേണ്ടിയാണ് അണ്ടർ 18 ലോകകപ്പായി ഇതിനെ മാറ്റുന്നത്. 2003 ജനുവരി 1നും 2005 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് ടൂർണമെന്റിൽ കളിക്കാൻ ആകും.

ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ഇരിക്കെയാണ് ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയിരുന്നത്. ഇപ്പോഴും ഇന്ത്യയിലും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.

Exit mobile version