Site icon Fanport

അണ്ടർ 16 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ പോരാട്ടങ്ങൾ നാളെ മുതൽ

2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള ഇന്ത്യയുടെ യോഗ്യത റൗണ്ട് പോരാട്ടങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ തുർക്ക്മെനിസ്താനെ ആണ് ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുക. ഗ്രൂപ്പ് ബിയിൽ ഉള്ള ഇന്ത്യക്ക് ഒപ്പം ഉസ്ബെകിസ്താൻ, ബഹ്റൈൻ, തുർക്ക്മെനിസ്താൻ എന്നീ ടീമുകളാണ് ഉള്ളത്. ഉസ്ബെക്കിസ്ഥാൻ ആണ് യോഗ്യത മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത്.

ഗ്രൂപ്പിൽ ആദ്യം എത്തുന്നവരും മികച്ച നാലു രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടുക. സാഫ് കപ്പിൽ നേടിയ വിജയവും തുർക്കിയിൽ നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയവും കഴിഞ്ഞാണ് ഇന്ത്യൻ അണ്ടർ 16 ടീം ഉസ്ബെക്കിസ്ഥാനിൽ എത്തിയിരിക്കുന്നത്. ബിബിയാനോ ഫെർണാണ്ടസ് ആണ് ടീമിന്റെ പരിശീലകൻ. ൽടീമിൽ മലയാളികൾ ആരും ഇടം പിടിച്ചിട്ടില്ല. പക്ഷെ കേരള ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് രണ്ട് താരങ്ങൾ ടീമിൽ ഇടം നേടി. യൊയിഹെൻബ സുകം, അമൻ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ടീമിൽ ഇടം നേടിയത്.

Exit mobile version