Site icon Fanport

U-20 ലോകകപ്പ്, ആദ്യ മത്സരത്തിൽ മെക്സിക്കോ ബ്രസീലിനെ തോൽപ്പിച്ചു

അണ്ടർ 20 വനിതാ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം. ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിൽ ആവേശ പോരാട്ടത്തിന് ഒടുവിലാണ് മെക്സിക്കോ വിജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ ബ്രിട്ടീഷ് ബ്രസീൽ 2-1 എന്ന നിലയിൽ മുന്നിലായിരുന്നു.

മെക്സിക്കോയ്ക്കായി ജാക്വലിൻ ഒവാലെ ഇരട്ട ഗോളുകൾ നേടി. കാറ്റി മാർട്ടിൻസും ഒരു ഗോൾ നേടി. ബ്രസീലിന്റെ രണ്ടു ഗോളുകളു കെറോലിൻ ആണ് സ്കോർ ചെയ്തത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ നോർത്ത് കൊറിയ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version