Site icon Fanport

U-19 ലോകകപ്പ്, ഓസ്ട്രേലിയ വെസ്റ്റിൻഡീസ് മത്സരം ഉപേക്ഷിച്ചു

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ അഞ്ചാം സ്ഥാനത്തിനായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആദ്യ ബാറ്റു ചെയ്ത ഓസ്ട്രേലിയ ഇന്ന് 8 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എടുത്തിരുന്നു. ഓപണർ ലിയാം സ്കോട്ടിന്റെ 66 റൺസ്, കൂപർ കൊണോലിയുടെ 64 റൺസ്, ഹിയെർനെയുടെ 58 റൺസ് എന്നീ ഇന്നിങ്സുകൾ ആണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ നൽകിയത്. എന്നാൽ. രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് ബാറ്റ് ചെയ്യുന്നതിനിടെ മഴ എത്തിയത് പ്രശ്നമായി.

വെസ്റ്റിൻഡീസ് 1 വികറ്റ് നഷ്ടത്തിൽ 62 എന്ന നിലയിൽ ഇരിക്കുമ്പോൾ ആയിരുന്നു മഴ എത്തിയത്. മഴ നിക്കാതിരുന്നതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടതായി വന്നു. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റിൻഡീസിന് അഞ്ചാം സ്ഥാനം ലഭിച്ചു. ഓസ്ട്രേലിയ ആറാമതായും ടൂർണമെന്റ് അവസാനിപ്പിച്ചു.

Exit mobile version