Site icon Fanport

U-19 ഏഷ്യാ കപ്പ് യോഗ്യത , നേപ്പാളിനെതിരെ ഇന്ത്യക്ക് തോൽവി

അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ന് ആദ്യ ഘട്ട യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ പെൺകുട്ടികൾ നേപ്പാളിനോടാണ് പരാജയപ്പെട്ടത്. എതില്ലത്ത രണ്ടു ഗോളുകൾക്കായിരുന്നു നേപ്പാളിന്റെ വിജയം. നേപ്പാളിനായി രണ്ടു ഗോളുകളും നേടിയത് രേഖയാണ്. ഈ പരാജയം ഇന്ത്യക്ക് വൻ തിരിച്ചടിയാണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശക്തരായ തായ്‌ലാന്റിനെ ആണ് ഇന്ത്യ നേരിടേണ്ടത്. തായ്ലാന്റിനെ പരാജയപ്പെടുത്തിയാൽ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിൽ എത്താനുള്ള സാധ്യത ഉള്ളൂ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ എതിരില്ലാത്ത 18 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു‌

Exit mobile version