Site icon Fanport

U-18 സാഫ് കപ്പ്, മാൽഡീവ്സിനെ എട്ടു ഗോളിന് തകർത്ത് ഇന്ത്യ സെമിയിൽ

ഭൂട്ടാനിൽ നടക്കുന്ന അണ്ടർ 18 വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് സെമിയിലേക്ക് ഇന്ത്യ കടന്നത്. ഇന്ന് മാഡീവ്സിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് വിജയിച്ചു. ഏഴു താരങ്ങളാണ് ഇന്ത്യക്കായി ഇന്ന് ഗോളുകൾ നേടിയത്.

ബെഹ്റാ സോണി ഇരട്ടഗോളുകളും, റോജാ ദേവി, കരിശ്മ, പാക്പി ദേവി, മരിയമ്മാൾ, സംഗീത കുമാരി, മനീഷ് എന്നിവർ ഒരോ ഗോൾ വീതവും നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ എതിരില്ലാത്ത നാലു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന ബംഗ്ലാദേശ്- നേപ്പാൾ മത്സരത്തിലെ വിജയികളെയാകും ഇന്ത്യ സെമിയിൽ നേരിടുക. ഒക്ടോബർ അഞ്ചിന് ആണ് സെമി നടക്കുക.

Exit mobile version