Site icon Fanport

U-17 വനിതാ ചാമ്പ്യൻഷിപ്പ്; ചീറ്റാസിനെ തോൽപ്പിച്ച് ടൈഗ്രസസ്

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ടൈഗ്രസസിന് വിജയം. ഇന്ന് രാത്രി നടന്ന മത്സരത്തിൽ ചീറ്റാസിനെ ആണ് ടൈഗ്രസസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടൈഗ്രസസിന്റെ വിജയം. മലയാളി പരിശീലകയായ പ്രിയ വിജയികളായ ടൈഗ്രസസിന്റെ പരിശീലക‌.

കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ ആറു മിനുട്ടുകൾക്ക് അകം തന്നെ ടൈഗ്രസസ് രണ്ട് ഗോളുകൾ നേടിയിരുന്നു. അമീഷയും, കേരനുമാണ് ടൈഗ്രസസിനു വേണ്ടി ഗോളുകൾ നേടിയത്. ചീറ്റാസിന്റെ ഏക ഗോൾ നേടിയത് മലയാളി താരമായ മാളവികയായിരുന്നു.

Exit mobile version