Site icon Fanport

U-16 ഏഷ്യാ കപ്പ് യോഗ്യത, പാകിസ്ഥാൻ വലയിൽ ഗോൾ നിറച്ച് ഇന്ത്യൻ പെൺകുട്ടികൾ

മംഗോളിയയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ പെൺകുട്ടികൾക്ക് തകർപ്പൻ ജയം. ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിട്ട ഇന്ത്യ എതിർല്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സുനിതയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയത്തിന് ഇന്ന് കരുത്തായത്. ഇന്നത്തെ മറ്റൊരു ഗോൾ നേടിയത് ഷിൽകി ദേവി ആയിരുന്നു. ഷിൽകി ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളും നേടിയിരുന്നു. ഇന്ന് ഒരു സെൽഫ് ഗോളും പാകിസ്ഥാൻ വഴങ്ങി.

ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് തന്നെ തുടരുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ഹോങ്കോങിനെയും തോല്പ്പിച്ചിരുന്നു. ഇനി സെപ്റ്റംബർ 21ന് ആതിഥേയരായ മംഗോളിയക്കെതിരെ ആണ് ഇന്ത്യയുടെ മത്സരം.

Exit mobile version