ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ടുണീഷ്യ

- Advertisement -

ടുണീഷ്യ ലോകകപ്പിനായുള്ള 23 അംഗ ടീം പ്രഖ്യാപിച്ചു. പരിശീലകൻ നബീൽ മാലൗൾ പ്രഖ്യാപിച്ച 29 അംഗ സാധ്യത ടീമിൽ നിന്നും ആറ് പേരെയാണ് ഒഴിവാക്കിയത്. ബിലിൽ മൊഹ്‌സനി ആണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖൻ. നോർത്ത് ആഫ്രിക്കൻ രാജ്യമായ ടുണീഷ്യ 12 വർഷത്തിന് ശേഷമാണ് ലോകകപ്പിൽ എത്തുന്നത്.

ലോകകപ്പ് ടീമിലെ പ്രധാന അഭാവം സ്ട്രൈക്കർ യൂസുഫ് മസ്കനിയാണ്. കഴിഞ്ഞ മാസം മുട്ടിന് പരിക്കേറ്റ യൂസുഫിന് ലോകകപ്പിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിയില്ല എന്ന് ഉറപ്പായതാണ് ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. ബെൽജിയം, ഇംഗ്ലണ്ട്, പനാമ, എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ടുണീഷ്യ. ജൂൺ 18 ഇംഗ്ലണ്ടിനെതിരെയാണ് ട്യുണീഷ്യയുടെ ആദ്യ മത്സരം.

ട്യുണീഷ്യയുടെ 23 അംഗ സ്‌ക്വാഡ്:

Goalkeepers: Aymen Mathlouthi (Al Batin Saoudi/Saudi Arabia), Farouk Ben Mustapha (Al Shabab Saoudi/Saudi Arabia), Mouez Hassen (Chateauroux/France)

Defenders: Hamdi Nagguez (Zamalek/Egypt), Dylan Bronn (Ghent/Belgium), Rami Bedoui (Etoile Sportive du Sahel), Yohan Benalouane (Leicester/England), Syam Ben Youssef (Kasimpasa/Turkey), Yassine Meriah (Club Sportif Sfax), Oussama Haddadi (Dijon/France), Ali Maaloul (Al Ahli/Egypt)

Midfielders: Ellyes Skhiri (Montpellier/France), Mohamed Amine Ben Amor (Al Ahly/Saudi Arabia), Ghaylene Chaalali (Esperance Tunis), Ferjani Sassi (Al Nasr Saoudi/Saudi Arabia), Ahmed Khalil (Club Africain), Saifeddine Khaoui (Troyes/France)

Forwards: Fakhreddine Ben Youssef (Al Ittifak/Saudi Arabia), Anice Badri (Esperance), Bassem Srarfi (Nice/France), Wahbi Khazri (Rennes/France), Naim Sliti (Dijon/France), Saber Khalifa (Club Africain)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement