Site icon Fanport

വമ്പൻ തിരിച്ചുവരവുമായി ഹോഫൻഹെയിമിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ വമ്പൻ തിരിച്ചുവരവുമായി ഹോഫൻഹെയിമിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ഹോഫൻഹെയിമിനെ പരാജയപ്പെടുത്തിയത്. ഫിലിപ് കോസ്റ്റിക്ക്, സെബാസ്റ്റ്യൻ ഹല്ലേർ, പസിയെൻസിയ എന്നിവർ ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഗോളടിച്ചപ്പോൾ ജോയലിന്റണും ബെൽഫോഡിലും ഹോഫൻഹെയിമിന്റെ ആശ്വാസ ഗോളുകൾ നേടി.

65 ആം മിനുട്ടിൽ കാസിം നൂഹു ചുവപ്പ് കണ്ടു പുറത്തായത് ഹോഫൻഹെയിമിന് തിരിച്ചടിയായി. ഇന്നത്തെ ജയത്തോടു കൂടി 40 പോയിന്റുമായി ബുണ്ടസ് ലീഗയിൽ അഞ്ചാം സ്ഥാനത്തെത്താൻ ഫ്രാങ്ക്ഫർട്ടിന് കഴിഞ്ഞു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിക്കുകയാണ് ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ടിന്റെ ലക്ഷ്യം.

Exit mobile version