Site icon Fanport

ട്രയോരയ്ക്ക് വേണ്ടി വൻ ക്ലബുകൾ അണിനിരക്കുന്നു

വോൾവ്സിൽ ഗംഭീര പ്രകടനം നടത്തുന്ന അഡാമെ ട്രയോരെയെ സ്വന്തമാക്കാൻ വൻ ക്ലബുകൾ രംഗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ജർമ്മൻ ക്ലബ് ബയേൺ മ്യൂണിച്ച് എന്നിവരൊക്കെ ട്രയോരെയെ തേടി എത്തിയിട്ടുണ്ട്. ഈ സീസണിൽ വോൾവ്സിൻ വേണ്ടി ഗംഭീര പ്രകടനം തന്നെ ട്രയോരെ നടത്തിയിരുന്നു. താരത്തിന്റെ വേഗത പ്രീമിയർ ലീഗിലെ ഡിഫൻസുകളെ ഒക്കെ വെള്ളം കുടിപ്പിക്കുകയും ചെയ്തിരുന്നു.

മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. 23കാരനായ ട്രയോരക്ക് വോൾവ്സിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കി ഉണ്ട്. അതുകൊണ്ട് തന്നെ വലിയ തുക നൽകിയാലെ വോൾവ്സ് താരത്തെ വിട്ടു നൽകാൻ സാധ്യതയുള്ളൂ. മുമ്പ് ആസ്റ്റൺ വില്ലയ്ക്കായും മിഡിൽസ്ബ്രോയ്ക്കായും ട്രയോരെ കളിച്ചിട്ടുണ്ട്.

Exit mobile version