ട്രയോരെയുടെ മസിൽ പവർ ഇനി അങ്ങ് ലാലിഗയിൽ!! ബാഴ്സലോണയിലേക്ക് തിരികെയെത്തി

ട്രയോരെ അങ്ങനെ ഏഴു വർഷങ്ങളുടെ ഇടവേളക്ക് ശേഷം തിരികെ ബാഴ്സലോണയിൽ എത്തുന്നു. വോൾവ്സിന്റെ താരമായ ട്രയോരെയെ ലോണിൽ സ്വന്തമാക്കാൻ ബാഴ്സലോണ ധാരണയ എത്തി. തുടക്കത്തിൽ ലോണിലും പിന്നീട് സ്ഥിരകരാറിലും ബാഴ്സലോണ താരത്തെ കാറ്റലൻ മണ്ണിൽ നിലനിർത്തും.

20220128 013647

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ ട്രയോരെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്ന സ്പർസിനെ അവസാനം ഓവർട്ടേക്ക് ചെയ്ത് കൊണ്ടാണ് ബാഴ്സലോണ ഈ സൈനിംഗ് പൂർത്തിയാക്കുന്നത്. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. ട്രയോര ബാഴ്സലോണ വേണ്ടി 11വർഷത്തോളം യുവ ടീമിലും സീനിയർ ടീമിലുമായി കളിച്ചിട്ടുണ്ട്.

25 കാരനായ സ്പെയിൻകാരന് നേരത്തെ 15 മില്യൺ പൗണ്ടിന്റെ ഓഫർ സ്പർസ് നൽകി എങ്കിലും വോൾവ്സ് നിരസിച്ചിരുന്നു‌. വോൾവ്സിൽ ഇനി 18 മാസത്തെ കരാർ മാത്രമേ ട്രയോരക്ക് ശേഷിക്കുന്നുള്ളൂ. 30 മില്യൺ ആകും ഈ ലോണിന്റെ അവസാനം ബാഴ്സലോണ വോൾവ്സിന് നൽകുക.

Exit mobile version