Picsart 24 06 02 01 06 03 270

യുവ സെന്റർ ബാക്കായ ടോസിൻ ചെൽസിയിൽ

ഇംഗ്ലീഷ് യുവ സെന്റർ ബാക്ക് ടോസിൻ അഡറാബിയോയെ ചെൽസി സ്വന്തമാക്കുന്നു. താരവുമയ്യി ചെൽസി കരാറിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ ഈ സമ്മർ വിൻഡോയിലെ ആദ്യ സൈനിംഗ് ആകും ഇത്. ക്ലബ് വിട്ട സെന്റർ ബാക്ക് തിയാഗോ സിൽവക്ക് പകരക്കാരനായാണ് ചെൽസി ടോസിനെ കാണുന്നത്. ഈ കഴിഞ്ഞ സീസണിൽ ഫുൾഹാമിനായി ടോസിൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഫുൾഹാമിലെ കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റായാകും താരം ചെൽസിയിലേക്ക് എത്തുന്നത്‌. 26കാരനായ താരം അവസാന നാലു വർഷമായി ഫുൾഹാമിനൊപ്പം ഉണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു.വെസ്റ്റ് ബ്രോമിനായും ടോസിൻ കളിച്ചിട്ടുണ്ട്.

ഈ സീസൺ പ്രീമിയർ ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും നേടിയിരുന്നു.

Exit mobile version