Site icon Fanport

ടൊണാലിയെ പകുതി വിലക്ക് നൽകേണ്ട അവസ്ഥയിൽ ഇറ്റാലിയൻ ക്ലബ്

ഇറ്റലിയുടെ യുവതാരം ടൊണാലിയെ പകുതി വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയിലേക്ക് സീരി എ ക്ലബ് ബ്രെഷ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ കാരണം ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയാണ് ബ്രെഷയെ താരത്തെ കിട്ടുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. 60 മില്യൺ വരെ പലരും വാഗ്ദാനം ചെയ്തിരുന്ന താരമാണ് ടൊണാലി.

എന്നാൽ ഇപ്പോൾ 30 മില്യണ് വരെ താരത്തെ വിൽക്കാൻ ബ്രെഷ തയ്യാറാണ്. ബാഴ്സയും യുവന്റസും മിലാനും നാപോളിയും ഒക്കെ ടൊണാലിക്ക് വേണ്ടി രംഗത്തുണ്ട്. ഈ ക്ലബുകൾക്ക് ഇത് വലിയ അവസരനായിരിക്കും. 19കാരനായ ൽടോനാലിക്ക് വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നുണ്ട്.

Exit mobile version