Site icon Fanport

“ടൊണാലിക്ക് വേണ്ടി ബാഴ്സലോണ വൻ ഓഫറായിരുന്നു നൽകിയത്”

ഇറ്റലിയുടെ യുവതാരം ടൊണാലിയെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ ബാഴ്സലോണ നൽകിയത് വൻ ഓഫർ ആയിരുന്നു എന്ന് ബ്രെഷ ക്ലബിന്റെ പ്രസിഡന്റ് മസിമോ സെലിനോ. കോവിഡ് ആരംഭിക്കുന്നത് മുമ്പ് ആയിരുന്നു വൻ ഓഫർ ബ്രെഷയ്ക്ക് ബാഴ്സലോണ നൽകിയത്. 65 മില്യണും രണ്ട് ബാഴ്സലോണ യുവതാരങ്ങളും ആയിരുന്നു ബാഴ്സലോണയുടെ വാഗ്ദാനമെന്ന് സെലിനോ പറഞ്ഞു.

ബാഴ്സലോണയുടെ ഓഫർ ബ്രഷ നിരസിക്കുക ആയിരുന്നു എന്ന് മസിമോ സെലിനോ പറയുന്നു‌. താരത്തെ ക്ലബിൽ നിലനിർത്താൻ ആണ് ബ്രെഷ ശ്രമിക്കുന്നത്. യുവന്റസും മിലാനും നാപോളിയും ഒക്കെ ടൊണാലിക്ക് വേണ്ടി രംഗത്തുണ്ട്. ഇതിഹാസ താരം പിർലോയെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ബ്രെഷയ്ക്ക് വേണ്ടി ടൊണാലി ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ കാഴ്ചവെച്ചത്. 19കാരനായ താരത്തിന് വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നു.

Exit mobile version