Site icon Fanport

ലെപ്സിഗിനു വേണ്ടി 50 ബുണ്ട്സ്ലീഗ ഗോൾ നേടുന്ന ആദ്യ താരമായി ടിമോ വെർണർ

ജർമനിയുടെ യുവ സ്ട്രൈക്കർ ടിമോ വെർണർ ലെപ്സിഗ് ക്ലബൊന്റെ ചരിത്രത്തിലെ പുതൊയിരു നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ മൈൻസിനെതിരായ മത്സരത്തിൽ ടിമോ വെർണർ ഗോൾ നേടിയതോടെ താരം ബുണ്ടസ് ലീഗയിൽ ലെപ്സിഗിനു വേണ്ടി 50 ഗോളുകൾ തികച്ചു. ലെപ്സിഗിന്റെ ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം 50 ലീഗ് ഗോളുകൾ നേടുന്നത്. 92 മത്സരങ്ങളിൽ നിന്നാണ് വെർണറിന്റെ ഈ നേട്ടം.

രണ്ട് സീസൺ മുമ്പ് മാത്രം ബുണ്ടസ് ലീഗയിൽ അരങ്ങേറിയ ലെപ്സിഗിന്റെ ആകെ ലീഗ് ഗോളുകളിൽ 25 ശതമാനവും ഈ യുവ സ്ട്രൈക്കർ ആണ് നേടിയത്. ഇന്നലെ ഈ ഗോളിന് പുറമെ രണ്ട് അസിസ്റ്റുകളും വെർണർ നൽകിയിരുന്നു. എന്നാൽ എന്നിട്ടും മത്സരം വിജയിക്കാൻ ലെപ്സിഗിനായില്ല. 3-3 എന്ന സമനിലയുമായാണ് ലെപ്സിഗ് മൈൻസിന്റെ ഹോമിൽ നിന്ന് മടങ്ങിയത്.

Exit mobile version