പത്തോവര്‍ തികയ്ക്കാനാകാതെ ബംഗ്ലാദേശ്, നടുവൊടിച്ച് ടിം സൗത്തിയും ടോഡ് ആസ്ടിലും

10 ഓവറില്‍ 141 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം ബംഗ്ലാദേശ് മറികടക്കുമെന്ന് ആരും പ്രതീക്ഷിച്ച ഒന്നല്ല. എന്നാല്‍ 10 ഓവര്‍ ടീമിന് തികച്ച് ബാറ്റ് ചെയ്യാനാകില്ലെന്നത് ടീമിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനത്തെ കാണിക്കുന്ന ഒന്നായി മാറുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാരിനെയും ലിറ്റണ്‍ ദാസിനെയും വീഴ്ത്തി ടിം സൗത്തി തുടങ്ങി വെച്ച ബംഗ്ലാദേശിന്റെ തകര്‍ച്ച നാല് വിക്കറ്റ് വീഴ്ത്തി ടോഡ് ആസ്ടില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ടിം സൗത്തി മൂന്ന് വിക്കറ്റും നേടി.

Timsouthee

19 റണ്‍സ് നേടിയ മുഹമ്മദ് നയിം ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 9.3 ഓവറില്‍ 76 റണ്‍സ് മാത്രമാണ് ടീം നേടിയത്. 65 റണ്‍സിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

 

Exit mobile version