Site icon Fanport

തോമസിനെ വേണമെങ്കിൽ 50 മില്യൺ നൽകി സ്വന്തമാക്കാം എന്ന് ആഴ്സണലിനോട് അത്ലറ്റിക്കോ മാഡ്രിഡ്

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായ തോമസ് പാർട്ടിയെ സ്വന്തമാക്കാനുള്ള പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ ശ്രമങ്ങൾ തുടരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ തോമസിനെ സ്വന്തമാക്കണം എങ്കിൽ റിലീസ് ക്ലോസ് നൽകിയേ മതിയാകു എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പറഞ്ഞു. 50 മില്യണാണ് തോമസ് പാർട്ടിയുടെ ബൈ ഔട്ട് ക്ലോസ്. ആ പണം നൽകിയില്ല എങ്കിൽ പാർട്ടി അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ താരം തുടരും.

ഡിഫംസീവ് മിഡ്ഫീൽഡിൽ കളിക്കാൻ മികച്ച താരങ്ങളിൽ ഇല്ലാത്തത് ആഴ്സണലിന് അവസാന വർഷങ്ങളിൽ വലിയ പ്രശ്നമായിരുന്നു. ഘാന സ്വേദേശിയായ പാർട്ടി 2012 മുതൽ അത്ലറ്റിക്കോ മാഡ്രിഡ് ക്ലബിൽ ഉണ്ട്. താരത്തിനെ ഏറെ ഇഷ്ടപ്പെട്ട ക്ലബാണ് അത്ലറ്റിക്കോ മാഡ്രിഡ് എന്നതു കൊണ്ട് തന്നെ അത്ര എളുപ്പത്തിൽ പാർട്ടെ ക്ലബ് വിട്ടു പോകില്ല. അത്ലറ്റിക്കോ മാഡ്രിഡിനായി നൂറിൽ അധികം മത്സരങ്ങൾ ഇതിനകം പാർട്ടി കളിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും താരം കളിച്ചു.

Exit mobile version