Site icon Fanport

ഭാവി തലമുറയ്ക്ക് പ്രഛോദനമായി മാറും ഈ പരമ്പര വിജയം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

1983ല്‍ കപില്‍ ഡെവില്‍സ് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചതാണ് ഇന്ത്യയില്‍ ക്രിക്കറ്റ് വിപ്ലവത്തിനു തുടക്കം കുറിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നത്. അതുവരെ വിന്‍ഡീസിന്റെ ആധിപത്യമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇത്തിരിക്കുഞ്ഞന്മാരായി ഇന്ത്യ എത്തിയ ശേഷം ക്രിക്കറ്റ് ഭൂപടത്തിലെ വലിയേട്ടന്മാരായി മാറുവാന്‍ ടീമിനു പിന്നീടുള്ള കാലങ്ങളില്‍ സാധിച്ചു. അന്നത്തെ ആ വിജയം ഒരു തലമുറയെത്തന്നെ ക്രിക്കറ്റിനോട് അടുപ്പിച്ച്. പിന്നീട് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്കായി സ്നേഹ സമ്മാനങ്ങള്‍ നല്‍കുന്നത് തുടര്‍ന്നു.

സമാനമായ ഒരു വിജയമാണ് ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ചരിത്ര പരമ്പര വിജയമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്. ഈ വിജയം ഇനിയുള്ള തലമുറയ്ക്ക് പ്രഛോദനമായി മാറുമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെടുന്നത്. തന്റെ പത്താം വയസ്സില്‍ തനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്നാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്. അതിനു ശേഷമാണ് തനിക്കും ക്രിക്കറ്റിനോടുള്ള കമ്പം തുടങ്ങുന്നത്.

അത് പോലെ എല്ലാ കാലഘട്ടത്തിലും ക്രിക്കറ്റിനോട് ആരാധകരെ അടുപ്പിക്കുവാന്‍ ഓരോ ഹീറോകള്‍ പിറന്നിട്ടുണ്ട്. അത് പോലെ ഒരു സംഭവമാണ് ഈ ചരിത്ര പരമ്പര വിജയമെന്നും സച്ചിന്‍ പറഞ്ഞു.

Exit mobile version