Site icon Fanport

മെക്സിക്കോക്കെതിരായ ക്യാപ്റ്റനെ ബ്രസീൽ പ്രഖ്യാപിച്ചു

ലോകകപ്പിലെ നാലാം മത്സരത്തിന് ഇന്ന് ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. പി എസ് ജി സെന്റർബാക്ക് തിയാഗോ സിൽവ ആയിരിക്കും ഇന്ന് മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക. ഇത് രണ്ടാം തവണയാണ് സിൽവ ഈ ലോകകപ്പിൽ ബ്രസീലിന്റെ ആം ബാൻഡ് അണിയുന്നത്. നേരത്തെ കോസ്റ്ററിക്കയ്ക്ക് എതിരെയും സിൽവ ആയിരുന്നു ക്യാപ്റ്റൻ.

ഒരോ മത്സരത്തിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുക എന്ന ടിറ്റെ തന്ത്രം മാറുകയാണെന്നതിന്റെ സൂചനയായും ഇതിനെ കാണാം. സിൽവ ഇനി ടൂർണമെന്റിന്റെ അവസാനം വരെ ക്യാപ്റ്റനായി തുടർന്നേക്കും. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ മാർസെലോയും കഴിഞ്ഞ മത്സരത്തിൽ സെർബിയക്കെതിരെ എതിരെ മിറാൻഡോയും ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version