Picsart 23 03 13 15 50 11 398

നാലാം ടെസ്റ്റ് സമനിലയിൽ, ബോർഡർ ഗവാസ്കർ ട്രോഫി 2-1ന് ഇന്ത്യ സ്വന്തമാക്കി

ബോർഡ് ഗവാസ്കർ ട്രോഫി സമനിലയിൽ അവസാനിച്ചു. അഹമ്മദാബാദ് ടെസ്റ്റിന്റെ അഞ്ചാം ദിവസം മൂന്നാം സെഷനനിൽ ഓസ്ട്രേലിയ 175/2 എന്ന നിലയിൽ നിൽക്കെ ആണ് കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓസ്ട്രേലിയക്ക് 84 റൺസ് ലീഡ് ഉണ്ടായിരുന്നു കളിയിൽ ഫലം ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ കളി അവസാനിപ്പിക്കുക ആയിരുന്നു‌. 63 റൺസുമായി മാര്‍നസ് ലാബൂഷാനെയും 10 റൺസുമായി സ്റ്റീവ് സ്മിത്തും പുറത്താകാതെ നിന്നു.

മാത്യു കുന്നേമ്മന്‍(6), ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഹെഡ് 90 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഖവാജയുടെയും ഗ്രീനിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ ഓസ്ട്രേലിയ 480 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റു ചെയ്ത ഇന്ത്യ കോഹ്ലിയുടെയും ഗില്ലിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ 571 റൺസും എടുത്തിരുന്നു.

ഈ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകൾ ഇന്ത്യയും മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയയും ജയിച്ചിരുന്നു. ഇനി മാർച്ച് 17 മുതൽ ഇരു ടീമുകളും ഏകദിന പരമ്പര കളിക്കും.

Exit mobile version