റഷ്യൻ ക്ലബിൽ ചേരുന്നതിൽ നിന്ന് അവസാന നിമിഷം ടെറി പിന്മാറി

ചെൽസി ഇതിഹാസം ജോൺ ടെറി റഷ്യൻ ക്ലബായ സ്പാർടക് മോസ്കോയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി. ഇന്നലെ ക്ലബുമായി ചർച്ചയ്ക്ക് വേണ്ടി ടെറി റോമിലേക്ക് പോയിരുന്നു. നീണ്ട ചർച്ചയ്ക്ക് ഒടുവിൽ റഷ്യയിലേക്ക് പോകണ്ട എന്ന് ടെറി തീരുമാനിക്കുകയായിരുന്നു. കുടുംബപരമായ കാരണം കൊണ്ടാണ് ഈ തീരുമാനം എടുക്കുന്നത് എന്ന് ഇംഗ്ലീഷ് ഡിഫൻഡർ പറഞ്ഞു.

ഫ്രീ ഏജന്റായ ടെറി ഇനി ആസ്റ്റൺ വില്ലയിലേക്ക് തന്നെ മടങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയ്ക്കായി കളിച്ച ടെറി 35 മത്സരങ്ങളിൽ ക്ലബിനായി കളിച്ചിരുന്നു. പ്രൊമോഷന് അരികിൽ ക്ലബിനെ എത്തിക്കാനും ടെറിക്കായിരുന്നു.

Exit mobile version