സിറിയൻ ദേശീയ താരത്തെ എഫ് സി ഗോവ സ്വന്തമാക്കി

എഫ് സി ഗോവ അവരുടെ ഏഷ്യൻ സൈനിംഗ് പൂർത്തിയാക്കി. സിറിയൻ സെന്റർ ബാക്കായ ഫരെസ് അർനൗട്ടിനെ ആണ് എഫ് സി ഗോവ സൈൻ ചെയ്തത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 25കാരനായ താരം ഫ്രീ ഏജന്റായിരുന്നു. കഴിഞ്ഞ സീസണിൽ മനാമ ക്ലബിനായാണ് താരം കളിച്ചത്. അതിനു മുമ്പ് അൽ മുഹറഖ്, ഹുടീൻ, അൽ ജൈഷ് എന്നീ ക്ലബുകൾക്കായി ഫരെസ് കളിച്ചിട്ടുണ്ട്.

സിറിയൻ ദേശീയ ടീമിനായി അവസാന മൂന്ന് വർഷങ്ങളായി ഫരെസ് കളിച്ചിട്ടുണ്ട്. ഇന്ന് ഗോവയുടെ വലിയ ആരാധകനായ മുഹമ്മദ് ഏലിയാഷ് ഷെയ്ക് ആണ് ഒരു വീഡിയോയിലൂടെ ഗോവയുടെ പുതിയ സൈനിംഗ് പ്രഖ്യാപിച്ചത് എന്ന പ്രത്യേകതയുണ്ട്.