Site icon Fanport

ഗോളില്ലാതെ സ്വീഡൻ സ്വിറ്റ്സർലാൻഡ് ആദ്യ പകുതി

സ്വീഡനും സ്വിറ്റ്സർലാൻഡും തമ്മിലുള്ള പ്രീക്വാർട്ടർ പോരാട്ടം ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും സ്‌കോർ ചെയ്യാതെ ഗോൾ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.

കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. സ്വീഡൻ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയപ്പോൾ ബോൾ ഭൂരിഭാഗം സമയവും സ്വിറ്റ്‌സർലൻഡിന്റെ കൈയിൽ ആയിരുന്നു. 30ആം മിനിട്ടിൽ ആണ് മത്സരത്തിലെ മികച്ച നീക്കം പിറന്നത്. ഫോസ്‌ബെർഗിന്റെ ഒരു ക്രോസ് ബെർഗ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോൾ കീപ്പർ സോമർ അതിവിദഗ്ധമായി തടഞ്ഞിട്ടതോടെ ആദ്യ പകുതി സമനിലയിൽ തുടർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version