ലീഡ് ചെയ്തിട്ടും മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍, ലോകകപ്പില്‍ ഇത് എട്ടാം തവണ

- Advertisement -

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം തവണ ലീഡ് നേടിയ ശേഷം മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ലീഡ് കൈവശപ്പെടുത്തുകയും പിന്നീട് തോല്‍വി വഴങ്ങുകയും ചെയ്യുകയെന്ന ഒഴിവാക്കാനാഗ്രഹിക്കുന്നൊരു റെക്കോര്‍ഡാണ് ഇന്നലെ ജര്‍മ്മനിയോട് തോറ്റപ്പോള്‍ സ്വീഡന്റെ പേരില്‍ ചാര്‍ത്തപ്പെട്ടത്.

ലോകകപ്പില്‍ എട്ട് തവണയാണ് സ്വീഡന്‍ ഇപ്രകാരം പരാജയപ്പെടുന്നത്. മറ്റു ടീമുകളെക്കാള്‍ വളരെ മുന്നിലാണ് ഇക്കാര്യത്തില്‍ സ്വീഡനിപ്പോള്‍. ഇന്നലെ നടന്ന നിര്‍ണ്ണായ ഗ്രൂപ്പ് എഫ് പോരാട്ടത്തിലാണ് ഇഞ്ച്വറി ടൈമില്‍ മത്സരത്തിന്റെ 95ാം മിനുട്ടില്‍ ടോണി ക്രൂസ് നേടിയ ഗോളില്‍ സ്വീഡന്‍ വീണത്. ഇതോടെ അടുത്ത റൗണ്ടിലേക്ക് കടക്കുവാന്‍ അവസാന മത്സരത്തില്‍ മെക്സിക്കോയ്ക്കെതിരെ വിജയം നേടേണ്ടത് നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement