സുശീല്‍ കുമാറിനു സ്വര്‍ണ്ണം

- Advertisement -

74 കിലോ വിഭാഗം ഗുസ്തിയില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ സുശീല്‍ കുമാര്‍. ദക്ഷിണാഫ്രിക്കന്‍ എതിരാളിയായ ജോഹാന്നെസ് ബോത്തയെ 10-0 നു നിലം പരിശാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ ആധികാരികമായ ജയം. ഇതോടെ 14 സ്വര്‍ണ്ണ മെഡലുള്‍പ്പെടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 29 ആയി ഉയര്‍ന്നിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ബോക്സിംഗില്‍ നിന്നും ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ മൂന്നിലധികം സ്വര്‍ണ്ണമാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement