Site icon Fanport

രണ്ടാം റാങ്കിലേക്ക് ഉയര്‍ന്ന് സൂര്യകുമാര്‍ യാദവ്, ഇനി മുന്നിലുള്ളത് ബാബര്‍ അസം

ടി20യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഉയര്‍ന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. 816 പോയിന്റ് ആണ് താരത്തിന്റെ കൈവശമുള്ളത്. 818 പോയിന്റുമായി ബാബര്‍ അസം ആണ് മുന്നിലുള്ളത്. മൂന്നാം സ്ഥാനത്ത് 794 പോയിന്റോടെ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനും ഉണ്ട്.

ആദ്യ പത്ത് സ്ഥാനങ്ങളിൽ വേറൊരു ഇന്ത്യന്‍ താരവും ഇല്ല. മികച്ച ഫോമിലാണ് കുറേ നാളായി സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി സൂര്യകുമാര്‍ യാദവ് 168 റൺസാണ് നേടിയിട്ടുള്ളത്.

Exit mobile version