
പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഫിക്സ്ചർ ആയി. ഭുവനേശ്വറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ഐ ലീഗിലേയും ഐ എസ് എല്ലിലേയും അവസാന നാലു സ്ഥാനക്കാരാണ് ഏറ്റുമുട്ടുന്നത്. ഇന്ന് സൂപ്പർ കപ്പിൽ നേരിട്ട് യോഗ്യത നേടാൻ സാധിക്കാതിരുന്ന ഗോകുലം എഫ് സിക്ക് യോഗ്യതാ റൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ.
മാർച്ച് 15നാണ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ഐ എസ് എല്ലിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഐ ലീഗിൽ നിന്ന് ഗോകുലം എഫ് സി, ചെന്നൈ സിറ്റി, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നീ ടീമുകളും, ഐ എസ് എല്ലിൽ നിന്ന് എടികെ കൊൽക്കത്ത, ഡെൽഹി ഡൈനാമോസ്, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് എന്നീ ടീമുകളുമാണ് യോഗ്യത റൗണ്ടിൽ കളിക്കുന്നത്.
ഫിക്സ്ചർ;
March 15, 2018:
Delhi Dynamos FC vs Churchill Brothers (5pm).
North East United FC vs Gokulam Kerala FC (8pm).
March 16, 2018:
Mumbai City FC vs Indian Arrows (5pm).
ATK vs Chennai City FC (8pm).
വേദി : Kalinga Stadium, Bhubaneshwar, Odisha
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial