സൂപ്പർകപ്പിനായുള്ള ഗോകുലം വിദേശതാരങ്ങളിൽ പുതുമുഖവും

സൂപ്പർ കപ്പിനായുള്ള ഗോകുലം, മാസിഡോണിയ താരം ഉൾപ്പെടെ ആറു വിദേശ താരങ്ങളെ ടൂർണമെന്റിനായി രെജിസ്റ്റർ ചെയ്തു. മാസിഡോണിയ താരമായ ഹ്രിസ്തിജൻ ഡെങ്കോവ്സ്കിയാണ് പുതുതായി എത്തിയ വിദേശതാരം. ബാക്കി അഞ്ചു പേരും ഐലീഗിൽ ഗോകുലം എഫ് സിക്കൊപ്പം ഉണ്ടായിരുന്ന താരങ്ങളാണ്.

ആറു വിദേശതാരങ്ങളെയാണ് സൂപ്പർ കപ്പിനായി ടീമുകൾക്ക് രജിസ്റ്റർ ചെയ്യാൻ പറ്റുക. അഞ്ചു വിദേശതാരങ്ങലെ കളത്തിലും ഇറക്കാം. നാളെയാണ് ഗോകുലത്തിന്റെ നിർണായകമായ മത്സരം.

ഗോകുലത്തിന്റെ വിദേശതാരങ്ങൾ;

1, ഹെൻറി കിസേക
2, അഹ്മദ് അലാജ്മി
3, ഡാനിയൽ അഡോ
4, ഹ്രിസ്തിജൻ ഡെങ്കോവ്സ്കി
5, മുഡെ മൂസ
6, ഇമ്മാനുവൽ ചിഗോസി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial