Site icon Fanport

ലോകകപ്പ് യോഗ്യതാ റൗണ്ട് കടക്കാൻ ഇന്ത്യക്ക് ആകുമെന്ന് ഛേത്രി

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം ഘട്ടം കടന്ന് മൂന്നാം റൗണ്ടിലേക്ക് എത്താൻ ഇന്ത്യക്ക് ആകും എന്ന് സുനിൽ ഛേത്രി. നാളെ മുതൽ രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് ഛേത്രി പ്രതീക്ഷകൾ പങ്കുവെച്ചത്. നാളെ ഒമാനെതിരെ വിജയിക്കാം എന്ന് ശുഭാപ്തിവിശ്വാസം തനിക്കും ടീമിനും ഉണ്ട്. പക്ഷേ അത് എളുപ്പമായിരിക്കില്ല ഛേത്രി പറഞ്ഞു.

അതു പോലെ തന്നെ യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനും ഇന്ത്യൻ ടീമിനാകും. പക്ഷെ ഇപ്പോൾ ഇന്ത്യ ഒരു സമയത്ത് ഒരോ ചുവട് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. ആദ്യം ഒമാനെതിരായ മത്സരം വിജയിക്കണം. എന്നിട്ട് അടുത്ത മത്സരത്തെ കുറിച്ച് ചിന്തിക്കാം എന്ന് ചേത്രി പറഞ്ഞു. പരിക്കേറ്റ അമർജിത് ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടി ആണെന്നും ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version