
3-1 എന്ന സ്കോറിനു നെറോക്ക എഫ്സിയെ വീഴ്ത്തി ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയില്‍. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ചേത്രിയുടെ ഗോളാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചത്. 13ാം മിനുട്ടില്‍ ഉദാന്ത സിംഗുമായി ചേര്‍ന്ന് സുനില്‍ ചേത്രിയാണ് ബെംഗളൂരുവിന്റെ ഗോള്‍ വേട്ട ആരംഭിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം നെറോക്കയ്ക്കായി ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1നു സമനില പാലിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ 55ാം മിനുട്ടില്‍ മിക്കുവിന്റെ പാസ് ഗോള്‍ ലൈന്‍ കടത്തി ചേത്രി ബെംഗളൂരുവിനു ലീഡ് നേടിക്കൊടുത്തു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ തന്റെ ബെംഗളൂരുവിന്റെ മൂന്നാം ഗോളും തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി സുനില്‍ ടീമിനെ സെമിയിലേക്ക് കടത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial