Site icon Fanport

കേരളത്തിലെ ആരാധകർ രാജ്യത്തെ ഏറ്റവും മികച്ചത് എന്ന് സുനിൽ ഛേത്രി

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒരിക്കൽ കൂടെ പ്രശംസിച്ച് ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി. കൊച്ചിയിൽ കളിക്കുമ്പോൾ ഉള്ള ഗ്യാലറിയിലെ പിന്തുണ രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് സുനിൽ ഛേത്രി പറഞ്ഞു. രാജ്യത്ത് എവിടെ കളിക്കുന്നതിനേക്കാളും മികച്ച അന്തരീക്ഷം കേരളത്തിൽ കളിക്കുമ്പോൾ ആണെന്നും ഇന്ത്യൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

ഇങ്ങനെ സ്റ്റേഡിയത്തിൽ എത്തുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി പറയുന്നു. ഇവിടെ കളിച്ചു ജയിക്കുക പ്രയാസമാണ്. എന്നാൽ അതിന് ഒരിക്കൽ കൂടെ കഴിഞ്ഞിരിക്കുകയാണ്. അതിൽ സന്തോഷമുണ്ട് എന്നും സുനിൽ ഛേത്രി പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള മത്സരങ്ങൾ ആരാധകർ ഒരു വൻ മത്സരമായി മാറ്റുന്നതിൽ സന്തോഷമുണ്ടെന്നും ഛേത്രി പറഞ്ഞു.

Exit mobile version